തിരുവനന്തപുരം: തമിഴ്നാട് നിന്നും നഗരത്തിലേക്ക് വില്‍പ്പനക്കായി കടത്തി കൊണ്ടു വന്ന 5 കിലോ കഞ്ചാവുമായി തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍പോര്‍ട്ട് ബസ് ഡ്രൈവര്‍ ഷാഡോ പോലീസിന്റെ പിടിയിലായി. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവര്‍ ആയ തിരുനെല്‍വേലി ജില്ലയില്‍ തിരുവെങ്കിടം താലൂക്കില്‍ സത്രകൊണ്ടം സ്വദേശി സത്യനാഥന് മകന് ജയരാജ് (43) ആണ് അറസ്റ്റില്‍ ആയത്. സ്റ്റേറ്റ് എക്സ്പ്രസ്സ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (SETC)ബസിന്റെ ഡ്രൈവര്‍ ആണ് ഇയാള്‍.
ഊട്ടിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഓടുന്ന ബസില്‍ ഊട്ടിയില്‍ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇയാള്‍ തിരുവനന്തപുരത്തെത്തിച്ചു കിലോക്കണക്കിന് പലര്‍ക്കായി വീതിച്ചു വില്‍ക്കുന്നതാണ് രീതി. തമിഴ് നാട് നിന്നും വാങ്ങുന്നതിന്റെ നാലിരട്ടി വിലയ്ക്കാണ് ഇയാള്‍ സിറ്റിയില്‍ വില്‍ക്കുന്നത്.
സ്കൂള്‍ തുറക്കുതുമായി ബന്ധപെട്ട് സ്കൂള്‍ – കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തുന്നത് തടയാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ സജ്ഞയ് കുമാര്‍ ഗുരുദിന് രൂപീകരിച്ച പ്രത്യേക ഷാഡോ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
![](https://mediavoiceonline.com/wp-content/uploads/2019/06/PHOTO.jpg)
സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിറ്റതിനു അറസ്റ്റ് ചെയ്തിട്ട്ള്ള മുന്‍ പ്രതികളെ നിരീക്ഷിച്ചു അവരെ പിന്തുടര്ന്നാണ് ഷാഡോ പോലീസ് ഇയാളെ വലയിലാക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആയ ഇയാള്‍ ശമ്പളത്തിന് പുറമെ അമിത ലാഭം മോഹിച്ചാണ് കഞ്ചാവ് ബിസിനസ്സില്‍ ഏര്‍പ്പെട്ടത്. സാധാരണഗതിയില്‍ പോലീസ് വഴിയില്‍ വച്ചു ഇത്തരം ബസുകള്‍ പരിശോധിക്കുമെങ്കിലും യാത്രക്കാരുടെ ബാഗുകള്‍ മാത്രമേ പരിശോധിക്കാറുള്ളു. ഡ്രൈവറുടെയോ കണ്ടക്ടറുടെയോ ബാഗുകള്‍ പരിശോധിക്കാറില്ല. ഈ അവസരം മുതലാക്കിയാണ് ഇയാള്‍ കഞ്ചാവ് കടത്തിയിരുത്. ഊട്ടിയില്‍ നിന്നും രാത്രി തിരിക്കുന്ന ബസ് രാവിലെ തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ വന്ന് ആളിറക്കിയ ശേഷം കിള്ളിപ്പാലം തമിഴ്നാട് ബസ് ഗാരേജില്‍ ബസ് പാര്‍ക്ക് ചെയ്ത ശേഷമാണ് ഇയാള്‍ കഞ്ചാവ് കൈമാറുത്. ഇപ്രകാരം കിള്ളിപ്പാലം സി.ഐ.റ്റി.യു റോഡില്‍ വച്ച് കഞ്ചാവ് കൈമാറുമ്പോഴാണ് ഷാഡോ പോലീസ് ഇയാളെ പിടികൂടിയത്. അദ്ധ്യായന വര്‍ഷാരംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ കഞ്ചാവോ മറ്റു ലഹരി വസ്തുക്കളോ എത്തുന്നത് തടയുതിനും നഗരത്തിലെ ലഹരി വില്‍പ്പന ഇല്ലാതാക്കതുമായി ബന്ധപ്പെട്ട് കഞ്ചാവ് വില്‍പ്പനക്കാരുടെ മേല്‍ നീരിക്ഷണവും കര്‍ശന നടപടികളും തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സജ്ഞയ് കുമാര്‍ ഗുരുദിന് അറിയിച്ചു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സജ്ഞയ് കുമാര്‍ ഗുരുദിന്റെ നിര്‍ദ്ധേശ പ്രകാരം ഡി.സി.പി ആര് ആദിത്യ, സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ്കുമാര്‍ , കരമന എസ്.എച്ച്.ഓ ഗിരിഷ് കുമാര്‍ , എസ്. ഐ. സാഗര്‍, ഷാഡോ എ എസ്.ഐമാരായ യശോധരന്, ലഞ്ചുലാല്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.