തിരുവനന്തപുരം: ട്രാഫിക് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ ആറായിരത്തിലധികം ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി. റോഡപകടങ്ങളും, ഗതാഗത നിയ ലംഘനങ്ങളും തടയുതിനായി കഴിഞ്ഞ ഒരാഴ്ചയായി ട്രാഫിക് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇത്രയധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഇതോടുനുബന്ധിച്ച് സിറ്റി പോലീസ് കഴിഞ്ഞ തിങ്കാളാഴ്ച മുതല്‍ നടത്തിവന്ന ട്രാഫിക് സുരക്ഷാ വാരത്തിന്റെ സമാപനം കുറിച്ചു കൊണ്ട് സിറ്റി ട്രാഫിക് പോലീസും റെഡ് എഫ്.എമും ചേര്‍ന്നു അവതരിപ്പിച്ച ട്രാഫിക് ബോധവത്കരണ പരിപാടി ശംഖുമുഖത്ത് നടന്നു .
![](https://mediavoiceonline.com/wp-content/uploads/2019/02/PHOTO-12.jpg)
ഡി.സി.പി .ആര് ആദിത്യ ഐ.പി.എസ്സ്, ശംഖുമുഖം ഏ.സി ഇളങ്കോ ആര്.ഐ.പി.എസ്സ് എന്നിവര്‍ പങ്കെടുത്ത ട്രാഫിക് ബോധവത്കരണ പരിപാടിയില്‍ ട്രാഫിക് ബോധവത്കരണ ചിത്രപ്രദര്‍ശനം, പപ്പു സീബ്ര അവതരിപ്പിച്ച ട്രാഫിക് ബോധവത്കരണ പ്രോഗ്രാമും ക്വിസ് മത്സരവും, മാജിക് ഷോ, ബലൂണ്‍ ആര്‍ട്ട് , റെഡ് എഫ്.എം അവതരിപ്പിച്ച നിരവധി പരിപാടികളും ഉണ്ടായിരുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന് ഐ.പി.എസ്സിന്റെ നിര്‍ദ്ധേശ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി സിറ്റി പോലീസ് നടത്തിയ ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി മദ്യപിച്ച് വാഹനമോടിച്ചവര്‍,ഹെല്‍മറ്റ് വെക്കാതെ വാഹനമോടിച്ചവര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍, സിഗ്നല്‍ ലൈറ്റ് ലംഘനം നടത്തിയവര്‍, ഫുട്പാത്തില്‍ വാഹനം പാര്‍ക്ക് ചെയ്തവര്‍, വാഹനത്തില്‍ മതിയായ രേഖകകള്‍ ഇല്ലാതെ യാത്ര ചെയ്തവര്‍, തെറ്റായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്തവര്‍ തുടങ്ങി പെറ്റി ക്കേസ്സുകളുള്പ്പെടെ ആറായിരത്തോളം ഗതാഗത നിയമലംഘനങ്ങള്‍ സിറ്റി പോലീസും ട്രാഫിക് പോലീസും നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
തലസ്ഥാനത്ത് പെരുകുന്ന റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിനും , അശ്രദ്ധ, അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങള്‍ എന്നിവ തടയുന്നതിനായി രാത്രിയും പകലും കര്‍ശന പരിശോധന നടത്തുമെന്ന് കമ്മീഷണര്‍ എസ്.സുരേന്ദ്രന് ഐ.പി.എസ്സ് അറിയിച്ചു.