നെടുമങ്ങാട് : വെള്ളനാട് പഞ്ചായത്തിൽ എട്ടാം വാർഡിൽ ഗവൺമെന്റിന്റെ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന വിഘ്നേശ്വര ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിൽ. അനീഷ് കുമാർ എന്നയാൾ കല്ല് കയറ്റാൻ കൊണ്ടുവന്ന ടിപ്പർ വാഹനം ഉപയോഗിച്ച് സ്റ്റാഫുകളെ ഇടിച്ച് കൊല്ലാൻ ശ്രമിക്കുകയും മറ്റ് വാഹന ക്കാരെ ആക്രമിക്കുകയും ചെയ്തു. നിലവിൽ CITU യൂണിയനിലെ 24 പേർക്കും BMS യൂണിയന്റെ 5 പേർക്കും സീനിയോരിറ്റി അനുസരിച്ച് കല്ലു കൊടുത്തുവരുന്നു. ഇതിനിടയിലാണ് അനീഷ് കുമാർ വാഹനം ഉപയോഗിച്ച സ്റ്റാഫുകളെ കൊല്ലാൻ ശ്രമിച്ചത്. ഈ വ്യക്തിയുടെ പ്രവർത്തി മൂലം കമ്പനിക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇയാൾക്കെതിരെ ആര്യനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.