തിരുവനന്തപുരം: പനി ബാധിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ ക്വാറന്റയിനിൽ ആയിരുന്ന മഹാരാഷ്ട്രാ സ്വദേശിയാണ് ഇന്നലെ വൈകുന്നേരം 4.30 ഓടെ ചാടിപ്പോയത്.
രാത്രി പുളിമൂട് ഭാഗത്ത് പട്രോളിങ്ങിലായിരുന്ന CRV9 ലെ അസി.സബ് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റോഡരുകിലൂടെ തലയിൽ തുണികൊണ്ട് മറച്ച് പമ്മി പമ്മി പോകുന്ന ആളെക്കണ്ട് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കാര്യം മനസിലായത്.
ഓടി രക്ഷപ്പെടാൻ തുടങ്ങിയ രോഗിയെ എ.എസ്.ഐ, സി.പി.ഒ.T4775, ഡ്രൈവർ SCPO അലക്സ് എന്നിവർ ചേർന്ന് തടഞ്ഞ് വച്ച് ആംബുലൻസ് വരുത്തി ആശുപത്രിയിൽ ആക്കുകയായിരുന്നു.