ജനമൈത്രി റസിഡന്റ്സ് അസോസിയേഷൻ 2021 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വൃക്ഷത്തൈ നടലും JMRA കുടുംബത്തിന്റെ എല്ലാ പ്രിയപെട്ട വിദ്യാർത്ഥികൾക്കും പ്രോത്സാഹനമായി പഠന കിറ്റും കുടുംബങ്ങളിൽ ഭക്ഷ്യ കിറ്റും വിതരണം നടത്തി. ഉത്ഘാടകനായ ജി. സ്റ്റീഫൻ MLA ഹോസ്പിറ്റലിൽ ആയതിനെ തുടർന്ന് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ വെള്ളനാട് ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. കമലരാജ് ഭക്ഷ്യക്കിറ്റ് വിതരണവും, ഗ്രാമ പഞ്ചായത്ത് മെമ്പർ കുമാരി S.B മെർലിൻ പഠനക്കിറ്റ് വിതരണവും ഉത്ഘാടനം ചെയ്തു. JMRA പ്രസിഡന്റ് ജെ. കുമാരദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ JMRA സെക്രട്ടറി N രവീന്ദ്രൻ സ്വാഗതം ആശംസിക്കുകയും JMRA ജോയിൻറ് സെക്രട്ടറി K. അഭിലാഷ് കൃതജ്ഞത അറിയിക്കുകയും ചെയ്തു.
(യോഗം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു പരിമിതപ്പെടുത്തിയിരുന്നു)