മഡ്ഗാവിലെ വാസ്കോ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ജംഷദ്പൂര്‍ എഫ്സിയെ തറപറ്റിച്ച് മഞ്ഞപ്പട ഐഎസ്എല്‍ ഫൈനലില്‍. രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോള്‍ ആദ്യ പാദത്തില്‍ അഡ്രിയാന്‍ ലൂണ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തിയത്. ഇരുപാദങ്ങളിലുമായി കേരള ബ്ലാസ്റ്റേഴ്സ് 2-1ന്റെ വിജയമാണ് സ്വന്തമാക്കിയത്. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുന്നത്