തിരുവനന്തപുരം: തിരുവനന്തപുരം സിറ്റിയിൽ എല്ലാ ഗസ്റ്റ് ലേബർ ക്യാമ്പുകളും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ പതിവായി സന്ദർശിക്കാറുണ്ട്. പേരൂർക്കട എസ്.എച്.ഒ. സൈജുനാഥ് അത്തരമൊരു ക്യാമ്പ് സന്ദർശിക്കുകയും കോവിഡ് 19 തടയുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
തിരുവനന്തപുരം കോർപ്പറേഷൻ പരിധി ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചതിനെ തുടർന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനുമായി നിശ്ചയിച്ചിട്ടുള്ള 6 അതിര്‍ത്തി പരിശോധനാ കേന്ദ്രങ്ങളിലൂടെ വളരെ കർശനമായാണ്ഇന്നലെയും പോലീസ് യാത്രക്കാരെ നഗരത്തിനുള്ളില്‍ കടത്തിവിട്ടത്. മണ്ണന്തല മരുതൂര്‍, കഴക്കൂട്ടം വെട്ടുറോഡ്, പേരൂര്‍ക്കട വഴയില, കുണ്ടമൺകടവ്, പ്രാവച്ചമ്പലം, വിഴിഞ്ഞം മുക്കോല എന്നീ സ്ഥലങ്ങളിലെ അതിര്‍ത്തി പരിശോധനാ കേന്ദ്രങ്ങള്‍ വഴിയാണ് വാഹനങ്ങളെയും യാത്രക്കാരെയും നഗരത്തിനുള്ളിലേക്ക് കടത്തി വിട്ടത്.
In Thiruvananthapuram City, all guest labour camps are constantly visited by concerned Police Officers regularly. Peroorkada Police visiting such a camp and giving instruction for preventing covid 19.