തിരുവനന്തപുരം:- തലസ്ഥാനത്ത് പുതുതായി മൈക്രോ കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച കരമന പോലീസ് സ്റ്റേഷന് പരിധിയിലെ ആറന്നൂര്‍ വാര്‍ഡിലേക്ക് കടന്നുവരുന്ന റോഡുകള്‍ അടച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. അതേസമയം കോവിഡ് -19 സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സിറ്റി പോലീസ് 29-10-2020 നടത്തിയ പരിശോധനയില്‍ 111 പേര്‍ക്കെതിരെ ഇന്നലെ നിയമ നടപടി സ്വീകരിച്ചു. വിവിധ വിലക്ക് ലംഘനങ്ങള്‍ക്ക് 80 പേരില്‍ നിന്നും 16,000/- രൂപ പിഴ ഈടാക്കുകയും ചെയ്തതായി കമ്മീഷണര്‍ അറിയിച്ചു.
നഗരത്തിലെ പുതിയ കണ്ടയിന്മെന്റ് സോണായ പ്രദേശം അടച്ചു.
പുതുതായി മൈക്രോ കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച കരമന പോലീസ് സ്റ്റേഷന് പരിധിയിലെ ആറന്നൂര്‍ വാര്‍ഡിലേക്ക് കടന്നുവരുന്ന റോഡുകള്‍ അടച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവിടേയ്ക്ക് ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അല്ലാതെ ആരെയും പുറത്തേക്ക് വിടുന്നതുമല്ല. മെഡിക്കല്‍ സ്റ്റോറുകള്‍ ഈ സോണില്‍ തുറന്നു പ്രവര്‍ത്തിക്കാം. അതുപോലെ പലചരക്ക്, പഴം-പച്ചക്കറി കടകള്‍ നിശ്ചിതസമയക്രമവും കര്‍ശന സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ഇവിടങ്ങളില്‍ യാതൊരുവിധ ഹോം-ഡെലിവറിയും അനുവദിക്കുന്നതല്ല. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കായി മാത്രമേ പുറത്തു പോകുന്നതിനും അകത്തേക്ക് വരുന്നതിനും അനുവദിക്കുകയുള്ളൂ.
കോവിഡ്-19 കേസ് വിവരം
നഗരത്തിലെ കോവിഡ് രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് തിരുവനന്തപുരം സിറ്റി പോലീസ് 29-10-2020 നടത്തിയ പരിശോധനയില്‍ 111 പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ കണ്ടെത്തിയ 73 പേര്‍ക്കെതിരെയും സാമൂഹ്യഅകലം പാലിക്കാതെ കാണപ്പെട്ട 7 പേര്‍ക്കെതിരെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സര്‍വ്വീസ് നടത്തിയ 4 വാഹനങ്ങള്‍ക്കെതിരെയും ഇന്നലെ നടപടി സ്വീകരിച്ചു. വിവിധ വിലക്ക് ലംഘനങ്ങള്‍ക്ക് പിടിയിലായവരില്‍ നിന്നും 16,000/- രൂപയാണ് പിഴ ഇനത്തില്‍ ഈടാക്കിയത്. അതോടൊപ്പം തലസ്ഥാനത്ത് ഇന്നലെ കോവിഡ് സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത 27 പേര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 പ്രകാരവും കേസെടുത്തു.
കോവിഡ് രോഗവ്യാപനം ദിനംപ്രതി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പോലീസ് കര്‍ശന പരിശോധന നടത്തുമെന്നും മനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ പൂട്ടിയ്ക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. തലസ്ഥാനത്തെ കണ്ടയിന്മെന്റ് സോണുകളില്‍ അതിര്‍ത്തികള്‍ അടച്ചുകൊണ്ടുള്ള പോലീസ് നിരീക്ഷണവും പരിശോധനയും രാത്രിയും പകലും ശക്തമായി തുടരും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. രോഗവ്യാപനം തടയുന്നതിനായി ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാപേരും പാലിക്കണമെന്നും, വിലക്ക് ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.