CMDRF ഫണ്ട് കളക്ഷനായ 12 ലക്ഷം രൂപയുടെ ഡി ഡി * ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജിന് കൈമാറി.
ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ . കൃഷ്ണകുമാർ , ജനറൽ സെക്രട്ടറി . ഡോ . വി.ജെ.സെബി , സംസ്ഥാന ഓഡിറ്റർ ഡോ . ഷൈൻ S, തിരുവനന്തപുരം, ജില്ലാ പ്രസിഡൻ്റ് ഡോ . ഷാജി ബോസ് ജില്ലാ സെക്രട്ടറി ഡോ . ആനന്ദ് എന്നിവർ സന്നിഹിതരായിരുന്നു.
ആരോഗ്യ മന്ത്രിക്ക് സംഘടനയുടെ മെമൻ്റോ നൽകി സ്വീകരിച്ചു.
ആയുർവിഷൻ 2021- നൂതന പദ്ധതികളുടെ രൂപരേഖ സംബന്ധിച്ച കൈപ്പുസ്തകം ആരോഗ്യമന്ത്രിക്ക് കൈമാറി.
ആരോഗ്യ മന്ത്രിക്ക് സംഘടന നൽകിയ നിവേദനത്തിലെ പ്രസക്തഭാഗങ്ങൾ…
CAS അടിയന്തിരമായി അനുവദിക്കുക
CFLTC കളിൽ കോവിഡ് ബ്രിഗേഡിൽ നിന്നും താൽക്കാലിക MO നിയമനം നടത്തുക.
ആർദ്രം* പദ്ധതി ആയുർവേദ മേഖലയിൽ നടപ്പിലാക്കുക
ISM dpt ൽ അടിയന്തിരമായി പരിഹരിക്കേണ്ട വിഷയങ്ങളിൽ ചർച്ച സംഘടിപ്പിക്കുകയും ചർച്ചക്ക് സംഘടനക്ക് അവസരം നൽകുകയും ചെയ്യുക
ആയുർവേദ മേഖലയിൽ കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക അനുവദിക്കുക.
50 ലേറെ MO തസ്തിക ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ പുതിയ PSC list ൽ നിന്നും നിയമനം ത്വരിതപ്പെടുത്തുക.
10 കിടക്കകളുള്ള 51 ആയുർവേദ ആശുപത്രികളിൽ RMO തസ്തിക അനുവദിക്കുക
ഫാർമസിസ്റ്റ് തസ്തിക ഇല്ലാത്ത 35 ആയുർവേദ സ്ഥാപനങ്ങളിൽ ടി തസ്തിക അനുവദിക്കുക.
സ്ഥിരം ആയുർവേദ സ്ഥാപനങ്ങൾ ഇല്ലാത്ത 164 പഞ്ചായത്തുകളിൽ സ്ഥിരം സ്ഥാപനം അനുവദിക്കുക.
ആയുർവേദ ഫീൽഡ് സ്റ്റാഫുകളെ ബ്ലോക്കടിസ്ഥാനത്തിലെങ്കിലും നിയമിക്കുക.
ഔഷധിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും മരുന്നുകൾ സമയബന്ധിതമായി എത്തിക്കാനും നടപടികൾ സ്വീകരിക്കുക.


