തിരുവനന്തപുരം: കിള്ളിയാര്‍ ശുചീകരണത്തിന് മുന്നോടിയായി മൊബൈല്‍ ആപ്പിന്‍റെടെ സ്ഥാനീയ വിവര ശേഖരണ സര്‍വ്വെ നടത്തുന്ന വോളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. കിള്ളിയാര്‍ സിറ്റി മിഷന്‍ ഓഫീസില്‍ ടൂറിസം- സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു. കിള്ളിയാര്‍ സിറ്റി മിഷന്‍ തയ്യാറാക്കിയ കൌണ്ട്ഡൌന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 1 മുതല്‍ 15 വരെയാണ് സര്‍വ്വെ നടത്തുത്.
നഗരസഭാ ഗ്രീന്‍ ആര്‍മിയും നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥികളുമാണ് സര്‍വ്വെ ടീം. ഏകദേശം 200 വിദ്യാര്‍ത്ഥികള്‍ സര്‍വ്വെ ടീമിന്‍റെ ഭാഗമാകും. നഗരസഭാ ഹെðത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സര്‍വ്വെയ്ക്ക് മേല്‍നോട്ടം വഹിക്കും. പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്പിന്‍റെ സഹായത്തോടെയാണ് സര്‍വ്വെ. കിള്ളിയാറിന്‍ ഇരുകരകളിലും ഏകദേശം 50 മീറ്റര്‍ ദൂരത്തില്‍വരുന്ന മനുഷ്യനിര്‍മ്മിതികളുടെ പൂര്‍ണ്ണവിവരം, പൊതുസ്ഥലങ്ങള്‍, കിള്ളിയാറിലെ മാലിന്യം, കിള്ളിയാറിലേയ്ക്ക് എത്തിച്ചേരുന്ന ഓടകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ സര്‍വ്വെയിലൂടെ സമാഹരിക്കും. ഈ സര്‍വ്വെയില്‍ നിന്ന് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാന ത്തിലായിരിക്കും കിള്ളിയാര്‍ ശുചീകരണ പരിപാടിയും കിള്ളിയാറിന്‍റെ പുനരുജ്ജീവനത്തിനുള്ള ഡിപിആറും തയ്യാറാക്കുക.
പരിശീലന പരിപാടിയില്‍ 50 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഉദ്ഘാടന പരിപാടിയില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ.രാഖി രവികുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കിള്ളിയാര്‍ സിറ്റി മിഷന്‍ ജനറല്‍ കന്‍വീനറുമായ വഞ്ചിയൂര്‍ പി. ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ശ്രീകുമാര്‍, എസ്.എസ്.സിന്ധു, പാളയം രാജന്‍, നഗരസഭാ സെക്ര’റി എð.എസ്.ദീപ എിവര്‍ പങ്കെടുത്തു. നവംബര്‍ 29, 30 തീയതികളില്‍ പരിശീലനം തുടരും. വോളണ്ടിയര്‍ ആയി സര്‍വ്വെയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ ഈ ദിവസങ്ങളില്‍ രാവിലെ 10 മണിയ്ക്ക് നഗരസഭാ മുഖ്യ കാര്യാലയത്തിനു മുന്‍പിലുള്ള കിള്ളിയാര്‍ സിറ്റി മിഷന്‍ ഓഫീസില്‍ പരിശീലനത്തിനായി ഹാജരാകേണ്ടതാണ്.