കാനഡ; ടൊറന്റോയിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ. ടൊറന്റോ ഹൈവേയിൽ പ്രദേശിക സമയം പുലർച്ചെ 3.45ഓടെയാണ് അപകടം നടന്നത്. ഹര്‍പ്രീത് സിംഗ്, ജസ്പീന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൗഹാൻ, പവന് കുമാർ എന്നിവരാണ് മരിച്ച വിദ്യാർഥികൾ. ഇവർ ഒരു വാനിൽ സഞ്ചരിക്കുന്നതിനിടയിൽ ട്രാക്ടര്‍ ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.