തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ധിച്ച സംഭവത്തില്‍ പ്രാധാന പ്രതിയടക്കം മൂന്ന് പേരെ സിറ്റി മണിക്കൂറുകള്‍ക്കുള്ളില്‍ സാഹസികമായി സിറ്റി ഷാഡോ പോലീസ് പിടികൂടി.
കണിയാപുരം ചിറ്റാറ്റുമുക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ലക്ഷംവീട് നമ്പര്‍ 2 താമസം പഞ്ചായത്ത് ഉണ്ണി എന്ന് വിളിക്കുന്ന രതീഷ് (38), മുരുക്കുംപുഴ ഹോളിക്രോസ് ഹോസ്പിറ്റലിന് മുന്‍വശം സുവിമ ഹൗസില്‍ താമസം സാവിയോ പെരേര (22),
![](https://mediavoiceonline.com/wp-content/uploads/2019/03/1-6.jpg)
പള്ളിപ്പുറം സി ആര് പി എഫ് ക്യാമ്പിന് സമീപം സക്കീര്‍ മന്‍സിലില്‍ താമസം പച്ചരി ഷിയാസ് എ് വിളിക്കു ഷിയാസ് (19) എിവരെയാണ് സിറ്റി ഷാഡോ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കിയത്.
മുന്‍ വിരോധം നിമിത്തമാണ് തളിയല്‍ പഴയ വീട്ടില്‍ താമസം ഉണ്ണിക്കുട്ടന് എന്ന് വിളിക്കുന്ന രാജിനെ പഞ്ചായത്ത് ഉണ്ണിയും സംഘവും ഇന്നലെ രാത്രി ഏഴരയോടെ തട്ടിക്കൊണ്ടുപോയത്. പാല്‍ക്കര ഭഗവതി ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് ഉത്സവ സ്ഥലത്തുണ്ടായിരുന്ന രാജിനെ പഞ്ചായത്ത് ഉണ്ണിയും സാവിയോ പെരേരയും ബൈക്കില്‍ വന്നു ഭീഷണിപ്പെടുത്തിയ ശേഷം ബൈക്കില്‍ വലിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. പള്ളിപ്പുറം പാച്ചിറ ചേലക്കര എന്ന കാടു പിടിച്ച സ്ഥലത്താണ് രാജിനെ ഇവര്‍ കൊണ്ടുപോയത്, പിറകെ അവിടെയെത്തിയ പച്ചരി ഷിയാസും മറ്റൊരാളും സംഘം ചേര്‍ന്നു ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ നാലംഗ സംഘം രാജിനെ അവിടെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പോലീസ് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തില്‍ കണ്ടെത്തിയ രാജിനെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന് ഷാഡോ പോലീസ് സംഘത്തെ നിയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് പുലര്‍ച്ചക്ക് മുമ്പേ പ്രതികള്‍ വലയിലായത്. പഞ്ചായത്ത് ഉണ്ണിയെ പോത്തന്‍കോട് ഉള്ള ഒളിസങ്കേതത്തില്‍ നിന്നും സാവിയോ പെരേരയെ മുരുക്കുംപുഴയില്‍ നിന്നും ഷിയാസിനെ പള്ളിപ്പുറത്ത് നിന്നുമാണ് കഴക്കൂട്ടം പോലീസും ഷാഡോ പോലീസും ചേര്‍ന്നു അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളെ കൂടി പിടികൂടാന്‍ ഉണ്ടെന്നും അയാളും ഉടന്‍ വലയില്‍ ആകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന് അറിയിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്റെ നേതൃത്വത്തില്‍ ഡിസിപി ആദിത്യ , കട്രോള്‍റൂം ഏ.സി ശിവസുതന്‍ പിള്ള, കഴക്കൂട്ടം എസ് ഐ ഷാജി, ഷാഡോ എസ്ഐ സുനില്‍ ലാല്‍, ഷാഡോ എസ്ഐ അരുകുമാര്‍, കഴക്കൂട്ടം പോലീസ് സ്റ്റേഷന് സിപിഒ പ്രസാദ്, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.