തിരുവനന്തപുരം: നഗരത്തിലെ ലഹരി മരുന്ന് വ്യാപനം തടയുന്നതിനും സാമൂഹ്യവിരുദ്ധരെ അടിച്ചമര്ത്തുതിനും ആയി രൂപം നല്കിയ ”ഓപ്പറേഷന് ബോള്‍ട്ട് ‘ പ്രകാരം ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ നിരവധിപേര്‍ പിടിയിലായി. സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്ന്റെ നേതൃത്വത്തിലാണ് നഗരത്തില്‍ ശക്തമായ റെയ്ഡുകള്‍ ഇന്നലെ നടന്നത്.
![](https://mediavoiceonline.com/wp-content/uploads/2019/03/2-3.jpg)
നഗരത്തിലേക്ക് വരുന്ന ലഹരിമരുന്ന് വ്യാപനം തടയുതിനായി നഗരാതിര്‍ത്തികള്‍ അടച്ച്, ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ലഹരിമരുന്ന് ഉല്പങ്ങളുമായി നിരവധി പേരാണ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷ്ണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്ന്റെയും ഡെപ്യൂട്ടി കമ്മീഷണര്‍ ആദിത്യയുടെയും നേതൃത്വത്തിലാണ് നഗരാതിര്‍ത്തികളില്‍ ബാരിക്കേഡ് വെച്ച് വാഹനങ്ങള്‍ തടഞ്ഞു ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ സിറ്റി പോലീസ് പരിശോധന നടത്തിയത്. നഗരത്തിലേക്ക് വരുന്ന പ്രവേശനകവാടങ്ങളായ കഴക്കൂട്ടം വെട്ട്റോഡ് ഭാഗത്തും നേമം പള്ളിച്ചല്‍ ഭാഗത്തുമാണ് സിറ്റി പോലീസ് പരിശോധന നടത്തിയത്.
![](https://mediavoiceonline.com/wp-content/uploads/2019/03/4.jpg)
![](https://mediavoiceonline.com/wp-content/uploads/2019/03/1-5.jpg)
നഗരത്തിലെ ലഹരി ഉത്പന്നവില്പ്പനയും ഉപയോഗവും തടയുന്നതിനായി നടക്കുന്നശക്തമായ റെയ്ഡുകളില് ലഹരി വസ്തുക്കളുമായി 21 പേരെ പിടികൂടി. എല്ലാ സ്റ്റേഷനതിര്ത്തികളിലും നടത്തിയ പരിശോധനയില്‍ 41 പേരെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. വാറണ്ട് കേസിലുള്‍പ്പെട്ട 68 പേരെയും പിടികൂടിയിട്ട്ണ്ട്. 1250 ഓളം വാഹന പരിശോധന നടത്തിയതില്‍ 422 പേര്‍ക്കെതിരെ നടപടി എടുത്തു.
![](https://mediavoiceonline.com/wp-content/uploads/2019/03/3.jpg)
കൂടാതെ നഗരത്തിലെ കുറ്റവാളികളുടെ വിവരശേഖരണം നടത്തി ഇരുന്നൂറോളം പേരുടെ വീടുകളിലും പോലീസ് മിന്നല്‍ പരിശോധനകള്‍ നടത്തി. കുറ്റവാളികളുടെ മേല്‍ തുടരുന്ന ശക്തമായ നടപടിയുടെ ഭാഗമായി നിരവധി പേരുടെ മുന്‍കരുതല്‍ അറസ്റ്റും രേഖപ്പെടുത്തിയിട്ട്ണ്ട്.
എല്ലാ സ്റ്റേഷന് അതിര്‍ത്തികളിലുമുള്ള കുറ്റവാളികളുടെ വീടുകളിലും, ഇവര്‍ സാധാരണ കൂട്ടമായി ഇരിക്കാറുള്ള നഗരത്തിലെ ഒഴിഞ്ഞ പ്രദേശങ്ങളിലുമാണ് ലോക്കല്‍ പോലീസും ഷാഡോ പോലീസും പരിശോധനകള്‍ നടത്തിയത് സിറ്റിയിലെ സാമൂഹ്യവിരുദ്ധരായിട്ട്ള്ളവരും ലഹരി ഉപയോഗിക്കുന്നവരും കൂട്ടമായി ലഹരി ഉപയോഗിക്കുന്ന സ്ഥലങ്ങളുടെയും വിവരം ശേഖരിച്ച് അത്തരം സ്ഥലങ്ങളിലും സിറ്റി പോലീസ് മിന്നല്‍ പരിശോധനകള്‍ നടത്തി.
തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ നഗരത്തിലെ ഇത്തരം സ്ഥലങ്ങളില്‍ പരിശോധന തുടരുമെന്നും നഗരത്തിലെ ലഹരി വില്പന നടത്തുന്ന മുഴുവന്‍ പേരെയും നിരീക്ഷിച്ച് പിടികൂടുന്നതിനുള്ള ശക്തമായ നടപടികള്‍ ആരംഭിച്ചെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന് അറിയിച്ചു.