തിരുവനന്തപുരം:- ഒളിവിൽ കഴിഞ്ഞിരുന്ന അബ്കാരി കേസിലെ പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. വെങ്ങാനൂർ പനങ്ങോട് സ്വദേശി മുഹമ്മദ് യൂസഫ് (40) നെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.
കോവളം ബീച്ചിൽ റസ്റ്റോറന്റ് നടത്തുന്ന പ്രതി, മദ്യശാലകൾ അടഞ്ഞു കിടന്ന ലോക്ക് ഡൗൺ കാലത്ത് തന്റെ റസ്റ്റോറന്റിൽ ബിയർ പാർട്ടി നടത്തിയതിനാണ് പോലീസ് അബ്കാരി ആക്ട് പ്രകാരം കേസെടുത്തത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോവളം എസ്.എച്ച്. ഒ പ്രൈജു, എസ്.ഐ അനീഷ് കുമാർ, സി.പി.ഒ മാരായ രാജേഷ്, ലജീവ്, ശ്യാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.