കോഴിക്കോട്: മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടില്‍ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടു പേര് അറസ്റ്റില്‍. ഒറീസയിലെ നയാഗര്‍ സ്വദേശി കാര്‍ത്തിക്ക് മാലിക്ക്, ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെ കസബ പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷിന്്റെ നേതൃത്വത്തിലുള്ള കസബ പോലീസും നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ജയകുമാറിന്്റെ കീഴിലുള്ള സിറ്റി നാര്‍ക്കോട്ടിക്ക് സ്ക്വാഡും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടികൂടിയത്.
സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന നടപടികളുടെ ഭാഗമായി ജില്ല പോലീസ് മേധാവി ഡിഐജി എ.വി. ജോര്‍ജ്ജ് ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്.