തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ളതും സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്നതുമായ ഫിലിം ഫെസ്റ്റിവല്‍, യുവജനോത്സവം, കലോത്സവം എന്നിവയും വിനോദസഞ്ചാര വകുപ്പിന്റേതുള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളുടേയും ആഘോഷപരിപാടികള്‍ ഒരു വര്‍ഷത്തേയ്ക്ക് ഒഴിവാക്കികൊണ്ട് ഉത്തരവായി. ഇതിനായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കുവാന് വകുപ്പ് അധ്യക്ഷന്മാരും വകുപ്പ് മേധാവികളും സത്വരനടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ഗവര്‍ണ്ണറുടെ ഉത്തരവിന്പ്രാകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.