നെടുമങ്ങാട്: വാളിക്കോട് വട്ടപ്പാറ റോഡിൽ കുഞ്ചം പ്രദേശത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിക്കൊരുങ്ങി നഗരസഭ. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മാലിന്യം വലിച്ചെറിഞ്ഞ ചാക്കുകളിൽ നിന്നും ലഭിച്ച മേൽവിലാസക്കാരെ വിളിച്ചുവരുത്തി. മാലിന്യം തള്ളുന്നവർക്കെതിരെ പിഴ ചുമത്തും കോഴി മാലിന്യം, ഹോട്ടലിൽ നിന്നുള്ള വേസ്റ്റ്, തുടങ്ങിയ മാലിന്യങ്ങളാണ് റോഡിന് ഇരുവശത്തും വലിച്ചെറിയുന്നത്.
മീഡിയ വോയ്സ് ടിവി യും മറ്റു ചാനലുകളും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എസ് കിരൺ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.രന്യ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.