തടിയിതര വനവിഭവ പ്രദര്‍ശന കേന്ദ്രം, പ്രകൃതി പഠനകേന്ദ്രം, മള്‍ട്ടി വിഷ്വല്‍ തിയേറ്റര്‍ ഉദ്ഘാടനം എന്നിവയുടെ ഉദ്ഘാടനം 2023 നവംബര്‍ 14 വൈകുന്നേരം അഞ്ചുമണിക്ക് ഏരൂര്‍ ഇക്കോ കോംപ്ലക്സില്‍ ബഹു.വനം മന്ത്രി എ കെ ശശീന്ദ്രന് നിര്‍വഹിക്കും.
പി .എസ് സുപാല്‍ എം. എല്‍. എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വക്കേറ്റ് എന്‍ കെ പ്രേമചന്ദ്രന് എം.പി, മുന്‍ വനം – വന്യജീവി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജു എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ഗംഗാ സിംഗ് വനം വകുപ്പ് മേധാവി മുഖ്യപ്രഭാഷണം നടത്തും. പി കെ ഗോപന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ,് ജയമോഹന് കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന്, ശീമതി ഓമന മുരളി എസ.് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ജി അജിത്ത് ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, അംബിക കുമാരി കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം, ശ്രീമതി രാജി വി. ഏരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ശോഭാ എസ് ഏരൂര്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം, പി എസ് സുമന് ഗ്രാമപഞ്ചായത്ത് അംഗം, എസ് മഹേഷ് മുക്കൂട് വനസംരക്ഷണസമിതി പ്രസിഡണ്ട്, മറ്റ് പൗര പ്രമുഖര്‍ എന്നിവര്‍ സന്നിഹിതരാകും.
ഡോ.ആര് കമലാഹര്‍ കൊല്ലം ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്വാഗതം പറയും. ഡി.ജയപ്രസാദ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ & ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്, ഡോ. പി. പുകഴേന്തി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫിനാന്‍സ്,ബഡ്ജറ്റ് & ഓഡിറ്റ്), എല്‍. ചന്ദ്രശേഖര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി), പ്രമോദ് ജി കൃഷ്ണന്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ് & ഫോറസ്റ്റ് ഇന്റലിജന്‍സ്), ജി. ഫണിന്ദ്രകുമാര് റാവു, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഭരണം), ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാരായ ജെ.ജസ്റ്റിന് മോഹന്‍, സഞ്ജയന് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ.ഷാനവാസ് നന്ദി പറയും.