ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ മലയാളി സിആർപിഎഫ് ജവാൻ സ്വയം വെടിവെച്ച് ജീവനൊടുക്കി. കണ്ണൂർ സ്വദേശിയായ എം എൻ വിപിൻദാസ് (37) ആണ് ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ഡ്യൂട്ടിക്കെത്തിയ ഇയാൾ സർവീസ് റൈഫിൾ ഉപയോഗിച്ചാണ് വെടിവെച്ചത്.
വിപിൻദാസ് തന്റെ വീടിന്റെ കുറ്റിയടിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ മേലുദ്യോഗസ്ഥൻ അപേക്ഷ പരിഗണിച്ചില്ലെന്നാണ് വിവരം. ഇതെ തുടർന്നാണ് വിപിൻദാസ് ജീവനൊടുക്കിയത് .