മലയാളികള്‍ ഗള്‍ഫ് നാടുകളില്ചെന്നു കഷ്ട്ടപ്പെട്ട് പടുത്തുയര്‍ത്തിയ ഒരു സാമ്രാജ്യം. അവിടുത്തെ അധികാരി ആ സ്നേഹബന്ധത്തിന്റെ പേരില്‍ 700 കോടി രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് വാഗ്ദാനം ചെയ്തപ്പോള്‍ ഇവിടെ ആവശ്യത്തിന് പണമുണ്ട്, ആരുടേയും ഔദാര്യം ആവശ്യമില്ല എന്ന് പ്രധാന മന്ത്രി പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വാ തുറന്ന് പറയാനുള്ളത് പറയണം എന്ന് കെ. മുരളീധരന് എം.എല്‍.എ. പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ കുടപ്പനക്കുന്ന് മണ്ഡലത്തില്‍ പുതുതായി ചാര്‍ജ്ജ് എടുത്ത വൈ. ചന്ദ്രന് അനുമോദനം അര്‍പ്പിക്കുന്ന വേളയിലാണ് കെ. മുരളീധരന് എം. എല്‍. എ ഈ രീതിയില്‍ പ്രതികരിച്ചത്.
![](https://mediavoiceonline.com/wp-content/uploads/2018/08/20180822_184709-1.jpg)