വെളളപ്പൊക്കത്തെക്കുറിച്ചോ
ജനങ്ങളുടെ ആശങ്കകളെ കുറിച്ചോ, അവരനുഭവിക്കുന്ന ദുരിതങ്ങളക്കുറിച്ചോ ഇനി FB യിലോ, വാട്സ് അപ്പിലോ എന്തെങ്കിലും എഴുതിയാൽ
കേസെടുക്കുമത്രേ
ഒന്നു ചോദിച്ചോട്ടെ
1. മുല്ലപ്പെരിയാർ പൊട്ടുമെന്ന് പറഞ്ഞ് ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുന്നു എന്നു പറഞ്ഞു പേടിപ്പിച്ച പി.ജെ. ജോസഫിനെതിരെ എന്തു കോസാണെടുത്തത്?
2. നിരന്തരം ജനങ്ങളിൽ ഭീതി പരുത്തുന്ന തരത്തിൽ വാർത്തകൾ ചെയ്യുന്ന മുഖ്യധാരാ വാർത്താ മാധ്യമങ്ങൾക്കെതിരെ എന്തു കേസാണെടുത്തത്?
3. പതിനായിരങ്ങൾ ഇപ്പോൾ മരിച്ചുവീഴുമെന്നു പറഞ്ഞ്ചെ മരണത്തെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്നവരുടെ ആത്മവിശ്വാസം തകർത്ത ചെങ്ങന്നൂർ എം.എൽ.എ. സജി ചെറിയാനെതിരെ എന്തു കേസാണെടുത്തത്?
4. സർക്കാർ ഒന്നും ചെയ്യുന്നില്ലന്ന് പറഞ്ഞ് ജനങ്ങളെ നിരാശരാക്കിയ വാർത്ത നൽകിയ വി.ഡി. സതീശൻ എം.എൽ.എ.ക്കെതിരെ എന്തു കേസാണെടുത്തത്?
5. വാർത്താ സമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ എന്തു കേസാണെടുത്തത്?
6. തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാതെ ദുരന്തമുഖത്തു നിന്ന് നിർദ്ദാക്ഷിണ്യം വിദേശത്തേക്ക് ടൂർ പോയ ജനപ്രതിനിധികൾക്കും മന്ത്രിക്കുമെതിരെ എന്ത് കേസാണെടുത്തത്?
7. ജനം ദുരിതമനുഭവിക്കുമ്പോൾ ഏഷ്യാനെറ്റിൽ ബിഗ് ബോസ് കോമാളി കളിക്കുന്ന എം.എൽ.എ.ക്കെതിരെ എന്തു കേസാണെടുത്തത്?
8. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകേണ്ട ഉത്തരവാദിത്വം നിറവേറ്റാത്ത സർക്കാരുകൾക്കെതിരെ ആര് കേസെടുക്കും.
9. പാടങ്ങൾ നികത്താനും റിസോർട്ടുകൾ പണിയാനും, പുഴകളിലെ മുഴുവൻ മണൽ കടത്താനും മലയോരങ്ങളും കൃഷിഭൂമികളും
മാഫിയകൾക്കു ക്രമവിരുദ്ധമായി കയ്യേറ്റം നടത്താനും കൂട്ടു നിന്നവർക്കെതിരെ എന്തു കേസാണെടുത്തത്?
10. ഈ ദുരന്തത്തിന്റെ പേരിൽ അനധികൃത ബക്കറ്റ് പിരിവ് നടത്തി ജനങ്ങളെ വീണ്ടും പീഡിപ്പിക്കുന്നവരുടെ പേരിൽ എന്തു കേസാണെടുത്തത്?
11. കേരള ജനത ഒന്നടങ്കം ദുരിതാശ്വാസത്തിലേർപ്പെടുമ്പോൾ കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ തമ്മിലടിക്കുന്നവരുടെ പേരിൽ എന്തു കേസാണെടുത്തത്?
ഒന്നോർക്കുക.
ജീവൻ നഷ്ടപ്പെടുമ്പോൾ
തങ്ങളുടെ സ്വപ്നങ്ങൾ തകരുമ്പോൾ
കൂടപ്പിറപ്പുകൾ കൺമുന്നിൽ ഒലിച്ചുപോകുമ്പോൾ
സമനില തെറ്റിയ
ജനം പലതും എഴുതിപോകും തമ്പ്രാന്മാരെ
നിങ്ങൾക്കതൊന്നും മനസ്സിലാകില്ലല്ലോ?
കാരണം നിങ്ങളും കുടുംബവും നിങ്ങളുടെ സമ്പാദ്യവും എല്ലാം സേഫാണല്ലോ?
ഇത്രയും പറഞ്ഞില്ലങ്കിൽ എല്ലാവരും
ഭീരുക്കളാണെന്നു നിങ്ങൾ കരുതും
Adv. R. P. Sreenivasan
President
Citizens Forum