ആര്യനാട്;കൂടുതൽ ലാഭം കിട്ടുന്നതിനായി കഞ്ചാവ് ചെടി നട്ടു വളർത്തിയും കഞ്ചാവ് കച്ചവടവും ചെയ്തിരുന്ന യുവാവ് അറസ്റ്റിൽ ആര്യനാട് കോട്ടയ്ക്കകം പാളയത്തിൻ മുകളിൽ താമസിക്കുന്ന രാജേഷിനെയാണ് (30) അറസ്റ്റിലായത്.ഉത്സവങ്ങളോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി. എ ശങ്കറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കൂടുതൽ ലാഭം കിട്ടുന്നതിനാണ് ഇയാൾ കഞ്ചാവ് ചെടികൾ നട്ടുവളർത്തി കഞ്ചാവ് കച്ചവടം നടത്തിയത് എന്ന് സിഐ അറിയിച്ചു