നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ അരുവിപ്പുറം ആയയിൽ ആയുർവേദ ഡിസ്പെൻസറി ആയുർവേദ ചികിത്സ സാദ്ധ്യതകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഒട്ടേറെ പദ്ധതികൾ ഏറ്റെടുത്തു നടത്തി വരുന്നു, ഗ്രാമ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സഹായത്തോടെ ആണ് പദ്ധതികൾ നടത്തുന്നത്, നിലവിൽ ആയുഷ് വെൽനസ്സ് സെന്റർ ആയി ഡിസ്പെന്‍സറിയെ ഉയർത്തിയിട്ടുണ്ട്, ആയുർവേദ ചികിത്സയോടൊപ്പം എല്ലാ ദിവസവും യോഗ പരിശീലന സൗകര്യവും ഇവിടെ ലഭ്യമാണ്, നാഷണൽ ആയുഷ് മിഷൻ സഹകരണത്തോടെ ഔഷധ സസ്യ തോട്ടവും ഡിസ്പെന്സറിയിൽ ഒരുക്കിയിട്ടുണ്ട്, ഔഷധ സസ്യങ്ങളെ ജനങ്ങൾക്ക് പരിചയപെടുത്തുവാനും അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചു അവബോധം സൃഷ്ടിക്കുവാനും ഔഷധ സസ്യ ഉദ്യാനം സഹായകരമായിട്ടുണ്ട്, കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിനും ചികിത്സയിലും കോവിഡ് അനുബന്ധ രോഗങ്ങളുടെ ചികിത്സയിലും ശ്രദ്ധേയമായ പ്രവർത്തനം ആയുർവേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തിൽ ആയുർരക്ഷ ക്ലിനിക് മുഖേന നടപ്പിലാക്കിയിട്ടുണ്ട്, കാറ്റഗറി എ, ബി എന്നി വിഭാഗങ്ങളിൽ ഉള്ള കോവിഡ് രോഗികൾക്ക് ആശ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ ചികിത്സക്ക് ആവശ്യമായ ഔഷധങ്ങൾ എത്തിച്ചു നൽകുന്നുണ്ട്, ക്വാറന്റൈനിൽ ഉള്ള വ്യക്തികൾക്കും പ്രതിരോധ ഔഷധങ്ങൾ എത്തിച്ചു കൊടുക്കുന്നുണ്ട്, കോവിഡ് അനുബന്ധമായി ഉണ്ടാകുന്ന ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് വളരെ ഫലപ്രദമായ ആയുർവേദ ചികിത്സ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്, അതിനു വേണ്ടി പ്രതേക മെഡിക്കൽ ക്യാമ്പുകളും വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചിരുന്നു, കൂടാതെ സ്കൂൾ വിദ്യാർത്ഥികളുടെ രോഗ പ്രതിരോധ ശേഷി നിലനിർത്താൻ വേണ്ടി കിരണം പദ്ധതി പ്രകാരമുള്ള പ്രതേക ചികിത്സ ക്ലിനിക് എല്ലാ ശനിയാഴ്ച ദിവസവും ഡിസ്പെന്സറിയിൽ പ്രവർത്തിച്ചു വരുന്നു, ആയുഷ് ഗ്രാം പദ്ധതി പ്രകാരം തുടർച്ചയായി ബോധവത്കരണ ക്ലാസുകളും നല്ല ജീവിത ശൈലിയെ കുറിച്ചുള്ള ബോധവത്കരണ പ്രദർശനങ്ങളും വിവിധ പ്രദേശങ്ങളിൽ നടത്തി വരുന്നുണ്ട്, ഔഷധ സസ്യങ്ങൾ സൗജന്യമായി പൊതു ജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു വരുന്നു, ഒ പി തലത്തിൽ ആയുർവേദ ചികിത്സാ ക്രമങ്ങൾ നടത്തുന്ന ആയുർകർമ പദ്ധതി ആരംഭിക്കുന്നതിനു ആവശ്യമായ നടപടികൾ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തി വരുന്നു, കിടത്തി ചികിത്സ സൗകര്യം ലഭ്യമാക്കണം എന്ന ആവശ്യം ജനങ്ങളുടെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടായതിന്റ അടിസ്ഥാനത്തിൽ അതിനു ആവശ്യമായ സ്ഥലം വാങ്ങുന്നതിനു ഗ്രാമ പഞ്ചായത്ത് പ്രതേക പദ്ധതി അടുത്ത വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്, പുതിയ കെട്ടിടം നിർമിക്കുന്നതിന് ഉള്ള പ്രൊജക്റ്റ് നാഷണൽ ആയുഷ് മിഷന് സമർപ്പിച്ചിട്ടുണ്ട്, വനിതാ ശിശു ക്ഷേമ വകുപ്പ് ഉൾപ്പെടെ ഇതര വകുപ്പുകളുമായി സഹകരിച്ചു ഒട്ടേറെ പദ്ധതികളും നടത്തി വരുന്നു, പഞ്ചായത്ത് പ്രദേശത്തെ കിടരോഗികൾക്ക് ആയുർവേദ പാലിയേറ്റീവ് ചികിത്സയും നടപ്പിലാക്കി വരുന്നുണ്ട്, തത്തിയൂർ വാർഡിൽ പൊറ്റയിൽ പുതുവൽ ഒരു സബ് സെന്ററും ആയുർവേദ ഡിസ്പെന്‍സറിയുടെ അനുബന്ധമായി എല്ലാ ചൊവാഴ്ച്ച ദിവസങ്ങളിൽ പ്രവർത്തിച്ചു വരുന്നു പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് പ്രദേശത്തു നിന്നും സമീപ പഞ്ചായത്ത്കളിൽ നിന്നും ഒട്ടനവധി രോഗികൾ ഈ സ്ഥാപനത്തെ ചികിത്സയ്ക്കായി ആശ്രയിക്കുന്നു, ജീവിത ശൈലി രോഗങ്ങൾ, പകർച്ച വ്യാധികൾ, ത്വക് രോഗങ്ങൾ, വാതരോഗങ്ങൾ, ഉദരരോഗങ്ങൾ, ശ്വാസ കോശ സംബന്ധമായ രോഗങ്ങൾ, സന്ധി രോഗങ്ങൾ, തുടങ്ങിയവയ്ക്കൊക്കെ ഫലപ്രദമായ ചികിത്സ ഡിസ്പെന്സറിയിൽ നിലവിൽ ലഭ്യമാണ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്. സുരേന്ദ്രന്റെയും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. രജികുമാറിന്റെയും വാർഡ് അംഗം ശ്രീ. എസ്. എസ്. ശ്രീരാഗിന്റെയും മറ്റു ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി വികസന സമിതിയുടെ കൺവീനർ സീനിയർ മെഡിക്കൽ ഓഫീസറായ ഡോ. വി. ജെ. സെബിയാണ്, ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ ആണ് വിവിധ വികസന പദ്ധതികൾ നടപ്പിലാക്കി വരുന്നത്