കൊച്ചി: സ്വദേശിനി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ യുവതിയുടെ മുഖത്തെ എല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. തടയാൻ ചെന്ന ഭർത്താവിനും മർദനമേറ്റെങ്കിലും പരിക്കില്ല. ഭർത്താവിന്റെ അമ്മയുടെ ആൺസുഹൃത്താണ് തന്നെ മർദിച്ചതെന്ന് യുവതി പറഞ്ഞു.
കഴിഞ്ഞ ദിവസം അമ്മായിഅമ്മയും അവരുടെ ആൺസുഹൃത്തും തൃശൂർ കൊരട്ടിയിലെ വീട്ടിലെ മുറിയടച്ചിരുന്ന് സംസാരിക്കുന്നത് താൻ ഫോണിൽ റെക്കോർഡ് ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് യുവതി പറഞ്ഞു.